25 Oct 2012
24 Oct 2012
18 Oct 2012
14 Oct 2012
13 Oct 2012
വിവരാവകാശ നിയമത്തിന്റെ ദുരുപയോഗം തടയണം -കെ.എന്‍.എം
വിവരാവകാശ നിയമത്തിന്റെ ദുരുപയോഗം തടയണം
-കെ.എന്‍.എം
കാഴിക്കോട്: സ്വതന്ത്ര ഭാരതത്തിലെ മികച്ച നിയമങ്ങളിലൊന്നായ വിവരവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്ന കുത്സിത ശക്തികള്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കോഴിക്കോട് ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ഇത്തരം നിയമങ്ങളുടെ ദുരുപയോഗം വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സ്വകാര്യതകള്‍ നശിപ്പിക്കുകയും ഛിദ്രതകള്‍ക്ക് കാരണമാക്കുകയും ചെയ്യും
ഭാഗികമായ വിവരങ്ങള്‍ മുന്‍ നിര്‍ത്തി വ്യക്തികളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ മറ്റൊരാളുടെ വിവരങ്ങള്‍ എന്തിന് ശേഖരിക്കുന്നുവെന്നു അവ എന്തിന് ഉപയോഗപ്പെടുത്തുന്നുവെന്നും വെളിപ്പെടുത്തേണ്ടതുണ്ട്.
അറിയാനുള്ള അവകാശംപോലെ പ്രധാനമാണ് സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശവും എന്ന തിരിച്ചറിവുകള്‍ പ്രകടിപ്പിക്കാനും നിയമനിര്‍മാണം നടത്താനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.എന്‍.എം അഭിപ്രാപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മദനി, കെ.എന്‍.എം സംസ്ഥാന സെക്രട്ടറിമാരായ പി.കെ അഹമദലി മദനി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, പാലത്ത് അബ്ദുറഹ്മാന്‍ മദനി, എം.ടി അബ്ദുസമദി സുല്ലമി, ഡോ. അബ്ദുല്‍ അസീസ്,ഡോ. സുല്‍ഫീക്കര്‍ അലി, ഡോ. മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂരിഷ. പ്രസംഗിച്ചു.
ഡിസംബര്‍ അവസാനത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ- പ്രബോധന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
10 Oct 2012
4 Oct 2012
ബിസ്മി സെമിനാര്‍ നവംബറില്‍ കോഴിക്കോട്ട്
കോഴിക്കോട്: സമൂഹത്തിലെ ഭീതിദമായ രൂപത്തില്‍ പടരുന്ന അത്യാചാരങ്ങള്‍ക്കും ആര്‍ഭാട ഭ്രമത്തിനുമെതിരെ ബോധവല്‍ക്കരിക്കുകയെന്ന ഉദ്യേശത്തോടെ ബിസ്മി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് വച്ച് സമൂഹ വിവാഹം സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങളും ധൂര്‍ത്തും കുടുംബങ്ങളെ തകര്‍ക്കുന്ന ദുരന്തപൂര്‍ണ്ണമായ സാഹചര്യത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ നവംബറില്‍ ബിസ്മി സെമിനാര്‍ കോഴിക്കോട്ട് സംഘടിപ്പിക്കും.
ബിസ്മി സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ചെയര്‍മാന്‍ വി.കെ ബാവ സിംപ്ളക്സ് അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി, അലി മാസ്റര്‍, പി.കെ സൈദു, ഡോ. സുല്‍ഫീക്കര്‍ അലി, എം അബ്ദുറഹ്മാന്‍ സലഫി പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
Subscribe to:
Posts (Atom)