കോഴിക്കോട്: സമൂഹത്തിലെ ഭീതിദമായ രൂപത്തില്‍ പടരുന്ന അത്യാചാരങ്ങള്‍ക്കും ആര്‍ഭാട ഭ്രമത്തിനുമെതിരെ ബോധവല്‍ക്കരിക്കുകയെന്ന ഉദ്യേശത്തോടെ ബിസ്മി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് വച്ച് സമൂഹ വിവാഹം സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങളും ധൂര്‍ത്തും കുടുംബങ്ങളെ തകര്‍ക്കുന്ന ദുരന്തപൂര്‍ണ്ണമായ സാഹചര്യത്തെക്കുറിച്ച് സമൂഹത്തെ ഉണര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ നവംബറില്‍ ബിസ്മി സെമിനാര്‍ കോഴിക്കോട്ട് സംഘടിപ്പിക്കും.
ബിസ്മി സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ ചെയര്‍മാന്‍ വി.കെ ബാവ സിംപ്ളക്സ് അദ്ധ്യക്ഷത വഹിച്ചു. എം. അഹമ്മദ് കുട്ടി മദനി, അലി മാസ്റര്‍, പി.കെ സൈദു, ഡോ. സുല്‍ഫീക്കര്‍ അലി, എം അബ്ദുറഹ്മാന്‍ സലഫി പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.
No comments:
Post a Comment