കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി
ഭീകരതയെ തള്ളിപറയാന്‍ ആര്‍ജ്ജവം കാണിക്കണം
- കെ.എന്‍.എം
കോഴിക്കോട്: ഭീകരതയെ തള്ളിപറയാനും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാനും മത-രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കോഴിക്കോട് സംഘടിപ്പിച്ച കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മതനിരപേക്ഷ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പക്ഷം ഭീകരതക്ക് മതേതര ഇന്ത്യയില്‍ നിലനില്‍ക്കാനാവില്ല. വ്യാജ ഏറ്റുമുട്ടലുകളും തീവ്രവാദാരോപണങ്ങളും പലപ്പോഴും ഭീകരവാദികള്‍ക്ക് പരോക്ഷ പ്രോത്സാഹനമായിമാറുന്നുണ്ട്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി , ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഉപകരണവുമായി ഭീകരതയെ ഉപയോഗപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് സമ്മേളനം വിലയിരുത്തി.
കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യ പ്രഭാഷണം നടത്തി.
എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, നൂര്‍ മുഹമ്മദ് നൂരിഷാ, എം. അബ്ദുറഹ്മാന്‍ സലഫി, ഡോ. സുല്‍ഫീക്കര്‍ അലി, എം.എം അക്ബര്‍, ഹനീഫ് കായക്കൊടി പ്രസംഗിച്ചു.
തൌഹീദ് : വിശുദ്ധിക്ക്, വിമോചനത്തിന് എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്കോണ്‍) വിജയിപ്പിക്കാന്‍ സമ്മേളനം ആഹ്വനം ചെയ്തു.
ഡോ. മന്‍സൂര്‍ , പി.കെ അഹ്മദലി മദനി, ഡോ. അബ്ദുല്‍ അസീസ്, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി.കെ സക്കരിയ്യാ സ്വലാഹി, ആദില്‍ ആത്വിഫ്, ബരീര്‍ അസ്ലം നേതൃത്വം നല്‍കി