സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്നത്
മാനവികതക്ക് എതിരെന്ന് ഐ.എസ്.എം
ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ ഇസ്്ലാമിന് പറയാനുള്ളത്്' സംവാദം ചൂണ്ടിക്കാട്ടി. സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്ന സാഹചര്യം മാനവികതക്ക് ചേര്‍ന്നതല്ല. മാനവികതയെ അങ്ങെയറ്റം ആദരിക്കുന്ന രാജ്യത്ത് സ്്ത്രീകള്‍ക്ക് നേരം കൈയ്യേറ്റമുണ്ടാകുന്നത് അന്തസ്സിന് ചേര്‍ന്നതല്ല. സ്ത്രീ സമൂഹത്തിന് സൌര്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ രാജ്യത്തെ ഭരണകൂടവും നിയമപാലകരും മുന്നോട്ടുവരണമെന്ന് ഐ.എസ്.എം നിര്‍ദ്ദേശിച്ചു.
സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്ന കമ്പോള സംസ്്കാരമാണ് തി•കളുടെ ഉറവിടം എന്നിരിക്കെ ഇവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തരിയണം. പരസ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സ്ത്രീത്വം വില്‍പനചരക്കാക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വാണിജ്യ സമൂഹവും മാറിനില്‍ക്കണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. സ്ത്രീകളുടെ അഭിമാനത്തിന് ഏറെ വിലകല്‍പ്പിക്കുന്ന മതമാണ് ഇസ്്ലാം. ഇസ്്ലാം വരച്ചുകാണിച്ച അതിര്‍വരമ്പുകള്‍ പാലിക്കപ്പെടുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.
'തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' എന്ന പ്രമേയവുമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് ഐ.എസ്.എം സംസ്ഥാന സമിതി സംവാദം സംഘടിപ്പിച്ചത്്. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംവാദമെന്നത് ഏറെ ശ്രദ്ധേയമാണ്.
കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍മജീദ് സ്വലാഹി മോഡറേറ്ററായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. ദാമോദരന്‍, യു.കെ കുമാരന്‍, എ. സജീവന്‍, ഹമീദ് വാണിമേല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ്, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ്, കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി, ഐ.എസ്.എം വൈസ് പ്രസിഡന്റ് ശരീഫ് മേലേതില്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ, കോഴിക്കോട് ജില്ലാസെക്രട്ടറി വി.കെ ഷഫീഖ് പ്രസംഗിച്ചു.
ചിത്രം:
' തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' കെ.എന്‍.എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സംവാദം കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു.
No comments:
Post a Comment