കോഴിക്കോട് : " നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് '' എന്ന പ്രമേയത്തില്‍ ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിതാ സെമിനാര്‍ സപ്തംബര്‍ 15 ന് ആലുവ മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍ നടക്കുമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. "നവോത്ഥാനത്തിന്റെ പെണ്‍ മുന്നേറ്റം'' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കേരളീയ നവോത്ഥാന സംരംഭങ്ങളിലെ സ്ത്രീ സാന്നിധ്യവും വനിതകളുടെ പങ്കും വിശദമായി ചര്‍ച്ച ചെയ്യും. വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി റോസക്കുട്ടി ടീച്ചര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, തുളസി ടീച്ചര്‍(ജനാധിപത്യ മഹിളാ അസോസിയേഷന്‍), വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബീനാ റഷീദ്, എം.ജി.എം പ്രസിഡണ്ട് ആയിഷ കുട്ടി ടീച്ചര്‍, സജ്ന തൊടുപുഴ പ്രസംഗിക്കും.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു.കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മദനി , പി.കെ അഹ്മദലി മദനി, നൂര്‍ മുഹമ്മദ് നൂരിഷാ, അബ്ദുറഹ്മാന്‍ സലഫി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. സൂല്‍ഫിക്കര്‍ അലി, ഡോ.എം. അബ്ദുല്‍ അസീസ് പ്രസംഗിച്ചു.
No comments:
Post a Comment