18 Sept 2012

പ്രവാചക നിന്ദഃ പ്രതികരണങ്ങള്‍ വൈകാരികമാകരുത് -കെ.എന്‍.എം.



പ്രവാചക നിന്ദഃ പ്രതികരണങ്ങള്‍ വൈകാരികമാകരുത് -കെ.എന്‍.എം.


കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുകയും വ്യക്തിപരമായി തേജോവധം ചെയ്യുകയും ചെയ്യുന്ന "ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്'' എന്ന സിനിമയോട് ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും വൈകാരികമായി മാറരുതെന്ന് എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള നദ്വത്തുല്‍ മുജാഹിദീന്‍(കെ.എന്‍.എം.) സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല പണ്ഡിത സമ്മേളനം ആഹ്വാനം ചെയ്തു. സമാധാന പ്രേമികളായ വിശ്വാസികളെ പ്രകോപിതരാക്കി അവരെ സമൂഹത്തിന്റെ മുഖ്യ ധാരണയില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ബൌദ്ധികമായ പ്രതികരണമാണ് അഭികാമ്യം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുന്നതും അധിക്ഷേപിക്കുന്നതും ഗുരുതരവും അപലപനീയവുമായ നടപടിയാണ്. ഇത്തരം ഹീനശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി. മുഹമ്മദ് മൌലവി അധ്യക്ഷനായിരുന്നു. കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, സെക്രട്ടറിമാറായ അബ്ദുര്‍ റഹ്മാന്‍ മദനി പാലത്ത്, ഡോ. സുല്‍ഫീക്കര്‍ അലി, എം.എം. അക്ബര്‍, ഹനീഫ് കായക്കോടി, അബ്ദുര്‍ റസാഖ് ബാഖഫി പ്രസംഗിച്ചു.

No comments:

Post a Comment