29 Sept 2012

souveneer tariff mujahid state conference kozhikode 2012


18 Sept 2012

പ്രവാചക നിന്ദഃ പ്രതികരണങ്ങള്‍ വൈകാരികമാകരുത് -കെ.എന്‍.എം.



പ്രവാചക നിന്ദഃ പ്രതികരണങ്ങള്‍ വൈകാരികമാകരുത് -കെ.എന്‍.എം.


കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുകയും വ്യക്തിപരമായി തേജോവധം ചെയ്യുകയും ചെയ്യുന്ന "ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്'' എന്ന സിനിമയോട് ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും വൈകാരികമായി മാറരുതെന്ന് എട്ടാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കേരള നദ്വത്തുല്‍ മുജാഹിദീന്‍(കെ.എന്‍.എം.) സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന തല പണ്ഡിത സമ്മേളനം ആഹ്വാനം ചെയ്തു. സമാധാന പ്രേമികളായ വിശ്വാസികളെ പ്രകോപിതരാക്കി അവരെ സമൂഹത്തിന്റെ മുഖ്യ ധാരണയില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള കുല്‍സിത നീക്കങ്ങള്‍ക്കെതിരെ ബൌദ്ധികമായ പ്രതികരണമാണ് അഭികാമ്യം. സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രവാചകനായ മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുന്നതും അധിക്ഷേപിക്കുന്നതും ഗുരുതരവും അപലപനീയവുമായ നടപടിയാണ്. ഇത്തരം ഹീനശ്രമങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്ന് പണ്ഡിത സമ്മേളനം ആവശ്യപ്പെട്ടു.
കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.സി. മുഹമ്മദ് മൌലവി അധ്യക്ഷനായിരുന്നു. കെ.എന്‍.എം. സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി, സെക്രട്ടറിമാറായ അബ്ദുര്‍ റഹ്മാന്‍ മദനി പാലത്ത്, ഡോ. സുല്‍ഫീക്കര്‍ അലി, എം.എം. അക്ബര്‍, ഹനീഫ് കായക്കോടി, അബ്ദുര്‍ റസാഖ് ബാഖഫി പ്രസംഗിച്ചു.

13 Sept 2012

മുജാഹിദ് സംസ്ഥാന സമ്മേളനം വനിതാ സെമിനാര്‍ സപ്തംബര്‍15 ന് ആലുവയില്‍


കോഴിക്കോട് : " നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ട് '' എന്ന പ്രമേയത്തില്‍ ഡിസംബറില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മുജാഹിദ് എട്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്ന സംസ്ഥാനതല വനിതാ സെമിനാര്‍ സപ്തംബര്‍  15 ന് ആലുവ  മുന്‍സിപ്പല്‍ ടൌണ്‍ഹാളില്‍  നടക്കുമെന്ന് കെ.എന്‍.എം സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. "നവോത്ഥാനത്തിന്റെ പെണ്‍ മുന്നേറ്റം'' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കേരളീയ നവോത്ഥാന സംരംഭങ്ങളിലെ സ്ത്രീ സാന്നിധ്യവും വനിതകളുടെ പങ്കും വിശദമായി ചര്‍ച്ച ചെയ്യും. വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രീമതി റോസക്കുട്ടി ടീച്ചര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എ.ഐ.സി.സി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍, തുളസി ടീച്ചര്‍(ജനാധിപത്യ മഹിളാ അസോസിയേഷന്‍), വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. നൂര്‍ബീനാ റഷീദ്, എം.ജി.എം പ്രസിഡണ്ട് ആയിഷ കുട്ടി ടീച്ചര്‍, സജ്ന തൊടുപുഴ പ്രസംഗിക്കും.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ വനിതാ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ കെ.എന്‍.എം  സംസ്ഥാന സെക്രട്ടറിയേറ്റ്  തീരുമാനിച്ചു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട്  ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു.കെ.ജെ.യു  സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് മദനി , പി.കെ അഹ്മദലി മദനി, നൂര്‍ മുഹമ്മദ് നൂരിഷാ, അബ്ദുറഹ്മാന്‍ സലഫി, പാലത്ത് അബ്ദുറഹ്മാന്‍ മദനി, ഡോ. സൂല്‍ഫിക്കര്‍ അലി, ഡോ.എം. അബ്ദുല്‍ അസീസ് പ്രസംഗിച്ചു.