6 Sept 2013

പുറത്തിറങ്ങി


12 Apr 2013

യൂത്ത് ലീഗ് അഭിപ്രായ പ്രകടനം നിര്‍ഭാഗ്യകരം: ഐ.എസ്.എം



കോഴിക്കോട്: ആദര്‍ശ വ്യതിയാനത്തിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനം കൈക്കൊണ്ട ശുദ്ധീകരണ പ്രക്രിയയെ സമൂഹ നന്മക്കു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇതിനെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന് ഐ എസ് എം ജനറല്‍ സെക്രട്ടറി പി കെ സകരിയ്യാ പാലക്കാഴി പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരു ചെറിയ വിഭാഗം ഇപ്പോഴുണ്ടാക്കിയ പ്രശ്നങ്ങള്‍ തീര്‍ത്തും ആദര്‍ശ പരമാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ ആരുടെ പേരിലും സംഘടന നടപടി എടുത്തിട്ടില്ല. സാഹചര്യം ഇതായിരിക്കെ വിവേക മതികളും ദീര്‍ഘ വീക്ഷണവുമുള്ള നേതാക്കള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ലീഗ് അഭിപ്രായ പ്രകടനം നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. പ്രസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത വാദങ്ങള്‍ വെച്ചു പുലര്‍ത്തിയതിന്റെ പേരിലാണ് സംഘടന ശുദ്ധീകരണ പ്രക്രിയയിലേക്ക് കടന്നത്. മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല: കെ.എന്‍.എം



കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. ‘തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന്’ കാമ്പയിന്റെ ഭാഗമായി നടന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശം വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആനിനും നബി ചര്യക്കുമെതിരെ ഏത് ഭാഗത്തുനിന്ന് ശബ്ദമുയര്‍ന്നാലും പ്രസ്ഥാനം നോക്കിനില്‍ക്കില്ല. ആശയാദര്‍ശങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിച്ച എത്ര ഉന്നതരെയം പ്രസ്ഥാനം പുറംതള്ളിയിട്ടുണ്ട്.  അബ്ദുല്ലക്കോയ മദനി പറഞ്ഞു.
സംഘടനാപരവും ആദര്‍ശപരവുമായ നീക്കങ്ങളുടെ പേരില്‍ പുറത്തുപോകേണ്ടി വന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ഐക്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് നിര്‍ഭാഗ്യകരമാണ്. മഹല്ലുകള്‍ തോറും  കുഴപ്പവും ചിദ്രതയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി മറ്റുപരിപാടികള്‍ സംഘടിപ്പിച്ചും ആദര്‍ശത്തെയും നേതൃത്വത്തെയും വിമര്‍ശിച്ചും പരിഹസിച്ചും നടക്കുന്നവരുടെ ഐക്യാഹ്വാനത്തെ പൊതുജനം തള്ളിക്കളയും. ഉന്നതമായ നേതൃത്വവും സംഘടനാശേഷിയുമുള്ള കേരളത്തിലെ പാരമ്പര്യം ചെന്ന പ്രസ്ഥാനമാണ് കെ.എന്‍.എം. വിഘടന വാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ശത്രുക്കളുടെ എക്കാലത്തെയും നയമാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന പ്രബോധക സംഘത്തെ നശിപ്പിക്കുകയാണ് ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ ചെയ്യുന്നത്. അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേര്‍ത്തു.
കണ്‍വെന്‍ഷന്‍ കെ. എന്‍.എം ജനറല്‍ സെക്രട്ടറി എ. പി അബ്ദുല്‍ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പി. കെ അഹമ്മദലി മദനി, എം അബ്ദുറഹിമാന്‍ സലഫി, പാലത്ത് അബ്ദുറഹിമാന്‍ മദനി, ഡോ. എം അബ്ദുല്‍ അസീസ്, പ്രഫ. എം ടി അബ്ദുസ്സമദ്, ഐ എസ് എം ജനറല്‍ സെക്രട്ടറി പി കെ സകരിയ്യാ പാലക്കാഴി, വളപ്പില്‍ അബ്ദുസ്സലാം, സി വി ആലിക്കോയ പ്രസംഗിച്ചു.

8 Apr 2013

MUJAHID SAMGAMAM APRIL 28 KADAPURAM


അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കാനുള്ള ശ്രമം വിശ്വാസികള്‍ ചെറുക്കണം: കെ. എന്‍. എം





കോഴിക്കോട്: ഇസ്്ലാമിക പ്രമാണങ്ങളെ വികലമായി ചത്രീകരിച്ച് സമൂഹത്തില്‍ ചിദ്രതയും അനൈക്യവും സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.  മുജാഹിദ് പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ച നിലപാടുകളില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. മുജാഹിദ് പ്രസ്ഥാനം വര്‍ഷങ്ങള്‍ നീണ്ട നവോത്ഥാന ശ്രമങ്ങളിലൂടെ നേടിയെടുത്ത സകലമാന പുരോഗതിയെയും ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തിലേക്ക് തിരിച്ചുകടത്താനുള്ള ഗൂഢനീക്കം  അനുവദിക്കില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കം ഫലപ്രദമായി തടയാന്‍ സമൂഹത്തിനും വിശേഷിച്ച് മഹല്ല് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്നും കെ.എന്‍.എം പ്രവര്‍ത്തകസമിതി ചൂണ്ടിക്കാട്ടി.
ആദര്‍ശ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങള്‍ കരുതിയിരിക്കണം. മുജാഹിദ് പള്ളികളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. പ്രവര്‍ത്തക സമിതി വിലയിരുത്തി.
സംസ്ഥാന വൈസ്പ്രസിഡണ്ട് എച്ച്. ഇ മുഹമ്മദ് ബാബുസേഠ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ.പി അബ്ദുല്‍ഖാദിര്‍ മൌലവി സ്വാഗതം പറഞ്ഞു. നൂര്‍മുഹമ്മദ് നൂര്‍ഷ, എം അബ്ദുറഹിമാന്‍ സലഫി, പി. കെ അഹമ്മദലി മദനി, പി പി ഉണ്ണീന്‍ കുട്ടി മൌലവി, വി പി അബ്ദുസ്സലാം, പി കെ മുഹമ്മദ്, പി കെ അബ്ദുല്ല ഹാജി, പി കെ മുഹമ്മദ് മദനി, എം ടി അബ്ദുസ്സമദ് സുല്ലമി പ്രസംഗിച്ചു.


മീഡിയ കണ്‍വീനര്‍,
 കെ.എന്‍.എം


ആരാധനാലയങ്ങളുടെ പവിത്രത കളങ്കപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തണം: കെ.എന്‍.എം മസ്ജിദ് കോണ്‍ഫറന്‍സ്




കോഴിക്കോട്: അല്ലാഹുവിന്റെ ‘വനങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പള്ളികള്‍ ശാന്തിയോടും സുരക്ഷിതത്വത്തോടും ആരാധന നടത്താനുള്ളതാണെന്നും അതിനു വിഘാതം സൃഷ്ടിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കോഴിക്കോട്ട് ചേര്‍ന്ന കെ എന്‍ എം കേരള മസ്ജിദ് കേണ്‍ഫറന്‍സ് അ‘ിപ്രായപ്പെട്ടു. പളളികള്‍ അല്ലാഹുവിനുള്ളതാണെന്നിരിക്കെ ഇതിന്റെ പവിത്രത കാത്തുസുക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ജീവിത വിശുദ്ധിയുള്ളവര്‍ പള്ളിപരിപാലനത്തിന് മുന്നോട്ടുവരണം. പള്ളിപരിപാലനത്തിന് ചിദ്രതയുണ്ടാക്കാനുള്ള കരുതികൂട്ടിയുള്ളശ്രമം തിരിച്ചറിയണം. കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഇന്ന് കാണുന്ന സകലപുരോഗതിയുടെയും മുന്നില്‍ മുജാഹിദ് പ്രസ്ഥാനം വഹച്ച പങ്ക് നിസ്തുലമാണ്. വിശ്വാസപരവും വിദ്യാ‘്യാസ പരവുമായി സമൂഹത്തെ ഉയര്‍ത്തികൊണ്ടുവന്നതില്‍ പള്ളിമിമ്പറുകള്‍ ചെലുത്തിയ സ്വാധീനം ചെറുതായി കാണാന്‍ സാധ്യമല്ലെന്ന് കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി.
ജാര്‍ഖണ്ഡിലെ ജംഇയ്യത്തു അഹ്ലേഹദീസ് നേതാവ് മൌലാനാ മുഹമ്മദ് അസ്അദ് അല്‍ഫൈസി ഉദ്ഘാടനം ചെയ്തു.കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി സ്വാഗതം പറഞ്ഞു. കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, പി.കെ അഹമ്മദലിമദനി, പി.കെ അഹമ്മദ്, എച്ച്.ഇ മുഹമ്മദ് ബാബുസേഠ്, നൂര്‍മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം ജനറല്‍സെക്രട്ടറി പി.കെ സക്കരിയ്യാ പാലക്കാഴി, പി.എം.എ വഹാബ,് എസ് വി ആലിക്കോയ, സലാം വളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷന്‍: കെ. എന്‍. എം സംസ്ഥാന സമിതി കോഴിക്കോട് സംഘടിപ്പിച്ച കേരള മസ്ജിദ് കോണ്‍ഫറന്‍സ് ജാര്‍ഖണ്ഡിലെ ജംഇയ്യത്തു അഹ്ലേഹദീസ് നേതാവ് മൌലാനാ മുഹമ്മദ് അസ്അദ് അല്‍ഫൈസി ഉദ്ഘാടനം ചെയ്യുന്നു. എ. പി അബ്ദുല്‍ഖാദിര്‍ മൌലവി, പി.കെ അഹ്മദ്, ടി. പി അബ്ദുല്ലക്കോയ മദനി, പി.കെ.അഹമ്മദലി മദനി എന്നിവര്‍ സമീപം
മീഡി

24 Feb 2013

കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം


 കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ഉജ്ജ്വലമായി
ഭീകരതയെ തള്ളിപറയാന്‍ ആര്‍ജ്ജവം കാണിക്കണം
- കെ.എന്‍.എം



കോഴിക്കോട്: ഭീകരതയെ തള്ളിപറയാനും തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടുകളെടുക്കാനും മത-രാഷ്ട്രീയ സാമൂഹ്യ സംഘടനകള്‍ ആര്‍ജ്ജവം കാണിക്കണമെന്ന് കോഴിക്കോട് സംഘടിപ്പിച്ച കെ.എന്‍.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു. മതനിരപേക്ഷ സംഘടനകള്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന പക്ഷം ഭീകരതക്ക് മതേതര ഇന്ത്യയില്‍ നിലനില്‍ക്കാനാവില്ല. വ്യാജ ഏറ്റുമുട്ടലുകളും തീവ്രവാദാരോപണങ്ങളും പലപ്പോഴും ഭീകരവാദികള്‍ക്ക് പരോക്ഷ പ്രോത്സാഹനമായിമാറുന്നുണ്ട്. രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി , ആവശ്യാനുസരണം ഉപയോഗിക്കാവുന്ന ഉപകരണവുമായി ഭീകരതയെ ഉപയോഗപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് സമ്മേളനം വിലയിരുത്തി.


കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി  എ.പി അബ്ദുല്‍ ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുല്ലക്കോയ മദനി അധ്യക്ഷനായിരുന്നു. കെ.ജെ.യു സംസ്ഥാന സെക്രട്ടറി എം.മുഹമ്മദ് മദനി മുഖ്യ പ്രഭാഷണം നടത്തി.
 എച്ച്.ഇ മുഹമ്മദ് ബാബു സേഠ്, നൂര്‍ മുഹമ്മദ് നൂരിഷാ, എം. അബ്ദുറഹ്മാന്‍ സലഫി, ഡോ. സുല്‍ഫീക്കര്‍ അലി, എം.എം അക്ബര്‍, ഹനീഫ് കായക്കൊടി പ്രസംഗിച്ചു.
തൌഹീദ് : വിശുദ്ധിക്ക്, വിമോചനത്തിന്  എന്ന പ്രമേയത്തില്‍ നടക്കുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായാണ് പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എം ദേശീയ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം (പ്രൊഫ്കോണ്‍) വിജയിപ്പിക്കാന്‍ സമ്മേളനം ആഹ്വനം ചെയ്തു.
 ഡോ. മന്‍സൂര്‍ , പി.കെ അഹ്മദലി മദനി, ഡോ. അബ്ദുല്‍ അസീസ്, എം.ടി അബ്ദുസ്സമദ് സുല്ലമി, ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, പി.കെ സക്കരിയ്യാ സ്വലാഹി, ആദില്‍ ആത്വിഫ്, ബരീര്‍ അസ്ലം നേതൃത്വം നല്‍കി

18 Feb 2013

ISM SEMINAR സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്നത് മാനവികതക്ക് എതിരെന്ന് ഐ.എസ്.എം


സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്നത് 
മാനവികതക്ക് എതിരെന്ന് ഐ.എസ്.എം

കോഴിക്കോട്:  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ഫലപ്രദമായ നിയമനിര്‍മ്മാണവും ശക്തമായ ബോധവത്കരണവും ആവശ്യമാണെന്ന്
ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷ ഇസ്്ലാമിന് പറയാനുള്ളത്്'  സംവാദം ചൂണ്ടിക്കാട്ടി. സ്്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുന്ന സാഹചര്യം മാനവികതക്ക് ചേര്‍ന്നതല്ല. മാനവികതയെ അങ്ങെയറ്റം ആദരിക്കുന്ന രാജ്യത്ത് സ്്ത്രീകള്‍ക്ക് നേരം കൈയ്യേറ്റമുണ്ടാകുന്നത് അന്തസ്സിന് ചേര്‍ന്നതല്ല. സ്ത്രീ സമൂഹത്തിന് സൌര്യമായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കാന്‍ രാജ്യത്തെ ഭരണകൂടവും നിയമപാലകരും മുന്നോട്ടുവരണമെന്ന് ഐ.എസ്.എം നിര്‍ദ്ദേശിച്ചു.
സ്ത്രീകളെ വില്‍പ്പനച്ചരക്കാക്കുന്ന കമ്പോള സംസ്്കാരമാണ് തി•കളുടെ ഉറവിടം എന്നിരിക്കെ ഇവയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തരിയണം. പരസ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സ്ത്രീത്വം വില്‍പനചരക്കാക്കുന്നതില്‍ നിന്ന് മാധ്യമങ്ങളും വാണിജ്യ സമൂഹവും മാറിനില്‍ക്കണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു.  സ്ത്രീകളുടെ അഭിമാനത്തിന് ഏറെ വിലകല്‍പ്പിക്കുന്ന മതമാണ് ഇസ്്ലാം. ഇസ്്ലാം വരച്ചുകാണിച്ച അതിര്‍വരമ്പുകള്‍ പാലിക്കപ്പെടുന്നതിലൂടെ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാകുമെന്നും ഐ.എസ്.എം അഭിപ്രായപ്പെട്ടു.  
 'തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' എന്ന പ്രമേയവുമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന കാമ്പയിന്റെ ഭാഗമായാണ് ഐ.എസ്.എം സംസ്ഥാന സമിതി സംവാദം സംഘടിപ്പിച്ചത്്. സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംവാദമെന്നത് ഏറെ ശ്രദ്ധേയമാണ്.
കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. എ.ഐ അബ്ദുല്‍മജീദ് സ്വലാഹി മോഡറേറ്ററായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ പി. ദാമോദരന്‍, യു.കെ കുമാരന്‍, എ. സജീവന്‍, ഹമീദ് വാണിമേല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ടി. സിദ്ദീഖ്, യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനര്‍ പി.കെ ഫിറോസ്, കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഖാദര്‍ പാലാഴി,  ഐ.എസ്.എം വൈസ് പ്രസിഡന്റ് ശരീഫ് മേലേതില്‍, സംസ്ഥാന സെക്രട്ടറി നിസാര്‍ ഒളവണ്ണ, കോഴിക്കോട് ജില്ലാസെക്രട്ടറി വി.കെ ഷഫീഖ് പ്രസംഗിച്ചു.


ചിത്രം:
' തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന് ' കെ.എന്‍.എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി ഐ.എസ്.എം കോഴിക്കോട്ട് സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സംവാദം കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യുന്നു.