12 Apr 2013

യൂത്ത് ലീഗ് അഭിപ്രായ പ്രകടനം നിര്‍ഭാഗ്യകരം: ഐ.എസ്.എം



കോഴിക്കോട്: ആദര്‍ശ വ്യതിയാനത്തിന്റെ പേരില്‍ മുജാഹിദ് പ്രസ്ഥാനം കൈക്കൊണ്ട ശുദ്ധീകരണ പ്രക്രിയയെ സമൂഹ നന്മക്കു വേണ്ടി പ്രോത്സാഹിപ്പിക്കുന്നതിനു പകരം ഇതിനെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏറ്റുമുട്ടലായി ചിത്രീകരിക്കാനുള്ള ശ്രമം നിര്‍ഭാഗ്യകരമാണെന്ന് ഐ എസ് എം ജനറല്‍ സെക്രട്ടറി പി കെ സകരിയ്യാ പാലക്കാഴി പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തില്‍ ഒരു ചെറിയ വിഭാഗം ഇപ്പോഴുണ്ടാക്കിയ പ്രശ്നങ്ങള്‍ തീര്‍ത്തും ആദര്‍ശ പരമാണ്. ഏതെങ്കിലും വ്യക്തികള്‍ക്ക് വേണ്ടിയോ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ ആരുടെ പേരിലും സംഘടന നടപടി എടുത്തിട്ടില്ല. സാഹചര്യം ഇതായിരിക്കെ വിവേക മതികളും ദീര്‍ഘ വീക്ഷണവുമുള്ള നേതാക്കള്‍ നേതൃത്വം നല്‍കുന്ന മുസ്ലിം ലീഗിന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ലീഗ് അഭിപ്രായ പ്രകടനം നടത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല. പ്രസ്ഥാനത്തിന് ഒരു നിലക്കും അംഗീകരിക്കാന്‍ പറ്റാത്ത വാദങ്ങള്‍ വെച്ചു പുലര്‍ത്തിയതിന്റെ പേരിലാണ് സംഘടന ശുദ്ധീകരണ പ്രക്രിയയിലേക്ക് കടന്നത്. മുമ്പും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

No comments:

Post a Comment