8 Apr 2013

അന്ധവിശ്വാസങ്ങള്‍ പുനരാനയിക്കാനുള്ള ശ്രമം വിശ്വാസികള്‍ ചെറുക്കണം: കെ. എന്‍. എം





കോഴിക്കോട്: ഇസ്്ലാമിക പ്രമാണങ്ങളെ വികലമായി ചത്രീകരിച്ച് സമൂഹത്തില്‍ ചിദ്രതയും അനൈക്യവും സൃഷ്ടിക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.  മുജാഹിദ് പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ച നിലപാടുകളില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. മുജാഹിദ് പ്രസ്ഥാനം വര്‍ഷങ്ങള്‍ നീണ്ട നവോത്ഥാന ശ്രമങ്ങളിലൂടെ നേടിയെടുത്ത സകലമാന പുരോഗതിയെയും ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമൂഹത്തിലേക്ക് തിരിച്ചുകടത്താനുള്ള ഗൂഢനീക്കം  അനുവദിക്കില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള നീക്കം ഫലപ്രദമായി തടയാന്‍ സമൂഹത്തിനും വിശേഷിച്ച് മഹല്ല് നേതൃത്വത്തിന് ഉത്തരവാദിത്വമുണ്ടെന്നും കെ.എന്‍.എം പ്രവര്‍ത്തകസമിതി ചൂണ്ടിക്കാട്ടി.
ആദര്‍ശ സംഘടന വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രസ്ഥാനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങള്‍ കരുതിയിരിക്കണം. മുജാഹിദ് പള്ളികളും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ട്. പ്രവര്‍ത്തക സമിതി വിലയിരുത്തി.
സംസ്ഥാന വൈസ്പ്രസിഡണ്ട് എച്ച്. ഇ മുഹമ്മദ് ബാബുസേഠ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എ.പി അബ്ദുല്‍ഖാദിര്‍ മൌലവി സ്വാഗതം പറഞ്ഞു. നൂര്‍മുഹമ്മദ് നൂര്‍ഷ, എം അബ്ദുറഹിമാന്‍ സലഫി, പി. കെ അഹമ്മദലി മദനി, പി പി ഉണ്ണീന്‍ കുട്ടി മൌലവി, വി പി അബ്ദുസ്സലാം, പി കെ മുഹമ്മദ്, പി കെ അബ്ദുല്ല ഹാജി, പി കെ മുഹമ്മദ് മദനി, എം ടി അബ്ദുസ്സമദ് സുല്ലമി പ്രസംഗിച്ചു.


മീഡിയ കണ്‍വീനര്‍,
 കെ.എന്‍.എം


No comments:

Post a Comment